മലയാലപ്പുഴ : മലയാലപ്പുഴ തലച്ചിറയില്‍ വിറക് പുരയ്ക്ക് തീ പിടിച്ചു. മാപ്പിള വീട്ടില്‍ അലക്സ് മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള വിറക് പുരയ്ക്കാണ് തീ പിടിച്ചത്. പത്തനംതിട്ടയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ ഫോഴ്സ് സംഘം കൃത്യമായി തീ അണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ സാധിച്ചു. പത്തനംതിട്ട സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ജി.അനീഷിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഫ്രാന്‍സിസ്, അഭിലാഷ്, ഷൈജു, മനോജ്, അജു ടി., വൈഷ്ണവ്, ഹോം ഗാര്‍ഡുകളായ ജിജോ ജോര്‍ജ്ജ്, പ്രശാന്ത് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























