മുംബൈയിൽ കെട്ടിടത്തിന് തീപിടിത്തം ; രണ്ട് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം നിലയിൽ തീപിടിത്തം. രണ്ട് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് മുംബൈ ഫയർ ബ്രിഗേഡിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. 11-ാം നിലയിലെ ഏകദേശം 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭാഗത്താണ് തീപടർന്നത്. വൈദ്യുത വയറിംഗും ഇൻസ്റ്റലേഷനുകളും എസി യൂണിറ്റും വീട്ടുപകരണങ്ങളും സോഫ, കിടക്ക, ഫാൾസ് സീലിങ്, അടുക്കള ഉപകരണങ്ങൾ എന്നിവയും തീപിടിത്തത്തിൽ കത്തിനശിച്ചു. തീപിടിത്തം ആദ്യം ലെവൽ-ഒന്ന് ആയി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ലെവൽ-രണ്ട് ആയി ഉയർത്തി. പുലർച്ചെ ഒന്നോടെ തീ പൂർണമായും അണച്ചു.

സംഭവത്തിൽ പരിക്കേറ്റ എട്ട് പേരിൽ രണ്ടുപേരെ കൂപ്പർ ആശുപത്രിയിലും ആറ് പേരെ നാനാവതി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാനാവതി ആശുപത്രിയിൽ എത്തിച്ച രണ്ടര വയസ്സുകാരൻ അബിറും 23കാരിയായ അങ്കിതയും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...