കോന്നി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.  ഇന്ന് ഉച്ചതിരിഞ്ഞ്  2.30 നായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിലെ ജനറേറ്റര്‍ മുറിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് വാര്‍ഡിലേക്ക് കറുത്ത പുക ശക്തിയായി കയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജീവനക്കാരും രോഗികളും അടക്കം പരിഭ്രാന്തരായി. കുട്ടികളുടെ വാര്‍ഡില്‍ നാല് കുട്ടികളും ചികിത്സയിലുണ്ടായിരുന്നു. ഇവരെ ഞൊടിയിടയില്‍ പുറത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മറ്റുള്ളവരെയും പുറത്തേക്ക് എത്തിച്ചു.

മെഡിക്കല്‍ കോളേജിലെ രണ്ടാം നിലയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്. ഈ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവസരത്തിനൊത്ത്  പ്രവര്‍ത്തിക്കുകയും ആളുകളെ വളരെവേഗം പുറത്തേക്ക് ഇറക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെയിന്റനസ് വിഭാഗം ഇടപെട്ടാണ് തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ആശുപത്രി കെട്ടിടത്തില്‍ ഉണ്ടായിരുന്ന അറുപതില്‍ അധികം ഫയര്‍ എക്സ്‌റ്റിങ്ങുഷറുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും തീ പൂര്‍ണ്ണമായി കെടുത്തുവാന്‍ കഴിഞ്ഞില്ല. പിന്നീട് കോന്നി പത്തനംതിട്ട എന്നിവിടങ്ങളിലെ അഗ്നിശമന രക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ജനറേറ്ററില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് കണ്ടെത്തല്‍. ജനറേറ്ററിലെ ഡീസല്‍ ടാങ്കിലേക്ക് തീ പടരാതെ ഇരുന്നതാണ് വലിയദുരന്തം ഒഴിവാകാന്‍ കാരണമായത്. ജനറേറ്ററില്‍ പടര്‍ന്ന തീ പൂര്‍ണ്ണമായും ഇല്ലാതാക്കിയതിനു ശേഷമാണ് പുറത്തേക്ക് ഇറക്കിയവരെ തിരികെ ആശുപത്രിയില്‍ കയറ്റിയത്. തീപിടുത്തം മൂലമുള്ള നാശനഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ജില്ല ദുരന്ത നിവാരണം, കോന്നി താലൂക്ക് അധികൃതര്‍, കോന്നി പോലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

പത്തനംതിട്ട അഗ്നിരക്ഷാ സേന ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സാബു.എ, ഫയര്‍ ഉദ്യോഗസ്ഥരായ ജി.അനീഷ്‌, രഞ്ജിത്ത് .എസ്, അഞ്ജലി അനില്‍കുമാര്‍, മനോജ്‌.എസ്, നസീര്‍ അസിം അലി, കോന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ്‌.എസ്, സന്തോഷ്‌, മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസര്‍മാരായ അനില്‍ കുമാര്‍, ഷിജു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...