ലംപ്സം ഗ്രാൻ്റ് പത്ത് ശതമാനം വർധിപ്പിച്ച് ഇടത് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻ്റ്10 ശതമാനം കേരള സർക്കാർ വർധിപ്പിച്ചു. ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ലംപ്സം ഗ്രാൻ്റ് വർധിപ്പിച്ചത്. ഇതോടെ 8 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഗ്രാൻ്റിൽ വർധന ലഭിക്കും. 85 കോടി രൂപ ഇതിനായി ചെലവ് കണക്കാക്കുന്നതായും മന്ത്രി സഭയിൽ വ്യക്തമാക്കി. നിലവിൽ ഹൈസ്കൂൾ തലത്തിൽ 1000 രൂപ , ഡിഗ്രി തലത്തിൽ 1400, പിജി തലത്തിൽ 1900, എം ബി ബി എസ് 3800 എന്നിങ്ങനെയാണ് ലംപ്സംഗ്രാസ് നൽകുന്നത്. പ്രമോട്ടർമാരുടെ ഹോണറേറിയത്തിലും 1000 രൂപയുടെ വർധന വരുത്തി. പട്ടിക ജാതി വികസന വകുപ്പിൽ 1216 വും പട്ടിക വർഗ വികസന വകുപ്പിൽ 1182 വും പ്രമോട്ടർമാരുണ്ട്. പട്ടികവിഭാഗക്കാരായ വ്യവസായ സംരംഭകർക്കുള്ള വായ്പകളിൽ പലിശ സബ്സിഡിയായി 5 ശതമാനം തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

0
ന്യൂഡൽഹി: സമരത്തിലെ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...