സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

​ശബരിമല : തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ​പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി. കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസ്സമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ​ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തീർത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...