കൊല്ലം : കരുനാഗപ്പള്ളി വെളുത്ത മണലിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തതില്‍ വന്‍നാശം. സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് എൻഎസ്സ് സൂപ്പർ മാർക്കറ്റിൽ തീപിടുത്തമുണ്ടായത്. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.
കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ : കട പൂര്‍ണമായും കത്തിനശിച്ചു
RECENT NEWS
Advertisment