നെടുമങ്ങാട്: പാലോട് ചൂടലില്‍ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഉടമയക്ക് ഗുരുതര പരുക്ക്. പത്തായക്കുന്നില്‍ വാമനപുരം നദിക്കരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പടക്ക ശാലയില്‍ വൈകിട്ട് 4 മണിയോടെയാണ് അപകടം. ജീവനക്കാരി സുശീലയാണ് മരിച്ചത്. ഉടമ സൈലത്തിനാണ് ഗുരുതര പരുക്കേറ്റത്. സുശീലയുടെ ഭര്‍ത്താവ് സുകുമാരനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. മിന്നലില്‍ നിന്ന് വൈദ്യുതി കരിമരുന്നിലേക്ക് പടര്‍ന്നതാണ് അപകടം എന്നാണ് പ്രാഥമിക വിവരം.
പാലോട് ചൂടലില്‍ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ചു – ഒരു മരണം – ഒരാള്‍ക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment