ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്തു ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലൊരുക്കുകയാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിന്റുകളായി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഫയര്‍ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയര്‍പോയിന്റിലും ആറു മുതല്‍ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

സന്നിധാനത്തെ ഹോട്ടലുകള്‍, അപ്പം, അരവണ കൗണ്ടര്‍, പ്ലാന്റ്, ശര്‍ക്കര ഗോഡൗണ്‍, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീര്‍ഥാടനം ആരംഭിച്ചതു മുതല്‍ നിരന്തരമായ ഫയര്‍ ഓഡിറ്റിങ് നടത്തി വരുന്നുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘം പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് ഉള്‍പ്പടെ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വകുപ്പ് പൂര്‍ണ സജ്ജമാണ്. ഓരോ പോയിന്റിലും സ്ട്രക്ചര്‍, സ്‌പൈന്‍ ബോര്‍ഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്സിന്റെ സേവനവുമുണ്ട്.

അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടര്‍, ഡിമോളിഷിങ് ഹാമര്‍, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ്, ചെയിന്‍ സോ, ഭാരം ഉയര്‍ത്തുന്നതിനുള്ള ന്യുമാറ്റിക് ബാഗ്, ജനറേറ്റര്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും സേനയുടെ കൈയില്‍ സജ്ജമാണ്. കൂടാതെ തെര്‍മല്‍ ഇമേജിംഗ് കാമറ പോലുള്ള ആധുനിക ഉപകരണങ്ങളുമുണ്ടെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍ പറഞ്ഞു. മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പോലുള്ള അടിയന്തിരഘട്ടങ്ങളിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, പോലീസ്, ദേവസ്വം ബോര്‍ഡ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 04735 202033 (സന്നിധാനം), 04735 203333 (പമ്പ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...