Sunday, December 22, 2024 8:20 pm

EXCLUSIVE – മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയര്‍ഫോഴ്സ് മേധാവി ഹരികുമാര്‍ കെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയര്‍ഫോഴ്സ് മേധാവി ഹരികുമാര്‍ കെ. പെരുമ്പാവൂരിലെ സിവില്‍ ഡിഫന്‍സ് വോളന്റിയറായ യുവതിയോടാണ് ഹരികുമാറിന്റെ നിര്‍ദ്ദേശം. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി.

കൊല്ലം ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍ ആയിരുന്ന ഹരികുമാറിനെ പണീഷ്മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പലരില്‍നിന്നും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെയോ ഫയര്‍ ആന്റ് റെസ്ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത് പത്തനംതിട്ട മീഡിയ വാര്‍ത്തയിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അനുവാദമില്ലാതെ നല്‍കിയ മുഴുവന്‍ കാര്‍ഡുകളും ഇദ്ദേഹം തിരിച്ചെടുത്തിരുന്നു.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒരു വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിനെ പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഈ വാര്‍ത്തക്ക് പിന്നില്‍ തൊടുപുഴ സ്വദേശിയായ മനോജ്‌ ഗാലക്സി എന്നയാള്‍ ആണെന്നാണ്‌ ഹരികുമാര്‍ ഫോണില്‍ യുവതിയോട് പറയുന്നത്. മനോജ്‌ മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ ആണെന്നും അയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണമെന്നും ഹരികുമാര്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. മനോജിന്റെ ദൌര്‍ലബ്യങ്ങള്‍ മനസ്സിലാക്കി ഒരു പണികൊടുക്കണം എന്നാണ് ആവശ്യം.

തനിക്ക് ഇനിയും 15 വര്‍ഷം സര്‍വീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍ കിട്ടുമെന്നും ഹരികുമാര്‍ പറയുന്നു. ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നുമാണ് ഹരികുമാര്‍ യുവതിയുമായി സംസാരിക്കുന്നത്. യുവതിയെ വിളിച്ച് വിവരങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നതും സുഹൃത്താണ്. യുവതിയുമായി സംസാരം ആരംഭിക്കുമ്പോള്‍ തന്നെ ഹരികുമാര്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. യുവതി ഏറെ ഭയത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. വിരമിച്ച ഐ.പി.എസ്  ഓഫീസര്‍ ശ്രീലേഖയെക്കുറിച്ചും വളരെ മോശമായി യുവതിയോട് പറയുന്നുണ്ട്.

എന്നാല്‍ സേനയിലും ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കിടയിലും ഹരികുമാറിന് നല്ല സ്വീകാര്യതയുണ്ടായിരുന്നു. പ്രളയകാലത്ത് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിരുന്നു. 2020 -21 ല്‍ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിക്കുകയുമുണ്ടായി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസര്‍കോട് വികസന പാക്കേജില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു

0
കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 70...

ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി...

0
ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ...

വയനാട്ടിലെ ഉരുൾപൊട്ടൽ ; ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം

0
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ...

‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01...

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്...