98 വയസ്സുകാരി വീണത്‌ മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിലേക്ക് ; പുനര്‍ജ്ജന്മം നല്‍കി കോന്നി ഫയർഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ വയോധികക്ക് കോന്നി ഫയർ ഫോഴ്സ് അംഗങ്ങൾ രക്ഷകരായി. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഐരവണ്ണിൽ വയോധിക കിണറ്റിൽ വീണതായി കോന്നി ഫയർ ഫോഴ്സ് ഓഫീസിൽ ഫോൺ സന്ദേശം ലഭിച്ചത്. ഐരവൺ സൊസൈറ്റി പടിക്കു സമീപം താമസിക്കുന്ന  താമരശേരിൽ വീട്ടിൽ ഗൗരിയമ്മ (98) ആണ് കിണറ്റിലേക്ക് വീണത്. മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ വയോധികയെ  കോന്നി ഫയർ ഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു

കിണറ്റിൽ വെള്ളമുള്ളതിനാൽ ഇവര്‍ വെള്ളത്തിൽ ആയിരുന്നു വീണത്. ഇതിനാൽ വലിയ പരുക്കുകൾ കൂടാതെ രക്ഷപെടുകയായിരുന്നു എന്ന്ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഇവരെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സീനിയർ ഫയർ ഓഫീസർമാരായ ഷാജുദീൻ, അജികുമാർ, സജീവ്ഖാൻ, എ പി ദില്ലു, വിവേക്, അനൂപ്‌ ഘോഷ് തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...