കൊവിഡ് ; ഗുജറാത്തി നടന്‍ നരേഷ് കനോഡിയ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തി നടന്‍ നരേഷ് കനോഡിയ (77) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മരണം. അഹമ്മദാബാദ് യുഎന്‍ മേഹ്‍ത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ നാല് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി നരേഷ് കനോഡിയയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ഗുജറാത്ത് സിനിമയിലെ അമിതാഭ് ബച്ചന്‍ എന്ന വിശേഷണം നേടിയ വ്യക്തികൂടിയാണ് അന്തരിച്ച നരേഷ് കനോഡിയ. രണ്ട് ദിവസം മുമ്പ് നരേഷ് കനോഡിയയുടെ സഹോദരനും സംഗീതജ്ഞനും ഗായകനുമായ മഹേഷ് കനോഡിയയും (83)മരണമടഞ്ഞിരുന്നു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണ കാരണം.

നരേഷ് കനോഡിയയുടെ മരണത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഖം രേഖപ്പെടുത്തി. നരേഷ് കനോഡിയ ബിജെപി സീറ്റില്‍ ഗുജറാത്തില്‍ വിജയിച്ച വ്യക്തിയാണ്. സഹോദരന്‍ മഹേഷ് കനോഡിയ ബിജെപി സീറ്റില്‍ അഞ്ച് തവണ ഗുജറാത്തില്‍ നിന്ന് ബിജെപി എംപിയാവുകയും ചെയ്തിട്ടുണ്ട്. നരേഷ് കനോഡിയയും മഹേഷ് കനോഡിയയും ചേര്‍ന്ന് മഹേഷ്- നരേഷ് ആന്‍ഡ് പാര്‍ട്ടി എന്ന പേരില്‍ ഒരു ഓര്‍ക്കസ്ട്രയും നടത്തുന്നുണ്ടായിരുന്നു. നരേഷ് കനോഡിയയും മകന്‍ ഹിതു കനോഡിയയും ഗുജറാത്തി നടനും ഒപ്പം അദ്ദേഹം ഗുജറാത്തിലെ ബിജെപി എംഎല്‍എയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...