തിരുവല്ലയിൽ തോട്ടിലെ നിലയില്ലാകയത്തിൽ വീണ വയോധിക , 80കാരിക്ക് രക്ഷകരായി അഗ്നിശമനസേന

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിശമനസേന. പെരിങ്ങര പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ വടക്കേ ചേലയിൽ വീട്ടിൽ അംബിക എന്ന 80കാരിക്കാണ് അഗ്നിശമനസേന രക്ഷകരായത്. ഓർമ തകരാറുള്ള വയോധിക അബദ്ധത്തിൽ വീടിനു സമീപത്തെ തോട്ടിലേക്ക് തെന്നി വീഴുകയായിരുന്നു. നിലയില്ലാ കയത്തിൽ വീണ ഭയത്തിൽ വീണ വയോധിക തോട്ടിലേക്ക് വീണു കിടന്നിരുന്ന വള്ളിയിൽ പിടിച്ച് കിടന്നാണ് ജീവൻ രക്ഷിച്ചത്.

സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നും എത്തിയ അംഗങ്ങൾ ചേർന്ന് റോപ്‌, ലാഡർ എന്നിവ ഉപയോഗിച്ച് അംബികയെ സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ സുജിത്ത്, ഉദ്യോഗസ്ഥരായ ശ്രീകാന്ത്, അനിൽ കുമാർ, രാഹുൽ, അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി...

സെഞ്ചുറോ ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല : മഹീന്ദ്ര ടു വീലേർസ് കമ്പനി...

0
തൃശ്ശൂര്‍ : ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ലെന്നാരോപിച്ച് ഫയൽ ചെയ്ത...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേ‍രുമെന്ന് അവകാശവാദം

0
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ...

വി.ഡി.സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ

0
അമ്പലപ്പുഴ: വി.ഡി.സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ. യാതൊരു അപാകവും...