സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് കാലവസ്ഥാ ​ഗവേഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ടു ദിവസം കൂടി ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പി എസ് സി പരീക്ഷ ക്രമക്കേട് ആരോപണം; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്ന് തീരുമാനംമലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റന്നാൾ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി...

സെഞ്ചുറോ ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല : മഹീന്ദ്ര ടു വീലേർസ് കമ്പനി...

0
തൃശ്ശൂര്‍ : ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ലെന്നാരോപിച്ച് ഫയൽ ചെയ്ത...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേ‍രുമെന്ന് അവകാശവാദം

0
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ...

വി.ഡി.സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ

0
അമ്പലപ്പുഴ: വി.ഡി.സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ. യാതൊരു അപാകവും...