കണമലയില്‍ ഫയര്‍ഫോഴ്സ് വാഹനം ബസ്സുകളില്‍ ഇടിച്ചുകയറി : നിരവധിപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : ശബരിമല പാതയില്‍ കണമല ഇറക്കത്ത് ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് അപകടം നടന്നത്. കര്‍ക്കടകം ഒന്നിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഫയര്‍ ഫോഴ്സ് വാഹനവും ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍പ്പെട്ടത്. 6 ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റു.

കണമല ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാഹനം വനം വകുപ്പിന്റെ വാഹനത്തിലും അയ്യപ്പഭക്തര്‍ എത്തിയ രണ്ട് ബസുകളിലും ഇടിച്ചു. അപകടത്തില്‍ ഒരു വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ഫയര്‍ഫോഴ്സ് വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്നിരുന്ന ഉദ്യോഗസ്ഥരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...