മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാര സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി യില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കരികിലേക്ക് സഹായം തേടിയെത്തുന്ന ഒരാളെയും നിരാശയോടെ അദ്ദേഹം മടക്കി അയച്ചിരുന്നില്ല. കാരുണ്യത്തിന്റെ മുഖവും ജനസമ്പര്‍ക്കത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പി ജനകീയതക്ക് പുതിയൊരു നിര്‍വചനം നല്‍കിയ ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രജിനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഗീതാ ചന്ദ്രന്‍, മഞ്ജു വിശ്വനാഥ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ജില്ലാ ഭാരവാഹികളായ ലീലാ രാജന്‍, സുജാതാ മോഹന്‍, മേഴ്സി പാണ്ടിയത്ത്, രഞ്ജിനി സുനില്‍, സജിതാ പിള്ള, ആനി ചാക്കോ, മിനി സന്തോഷ്, അനിത, ജീജാ ബാബു, ശശികല സുരേഷ്, രാധാമണി, സജിനി മോഹന്‍, സജീ ദേവി, ഷൈബി, സൗദാ റഹീം, ഉഷാ തോമസ്, ജോയമ്മ സൈമണ്‍, അബ്ദുള്‍കലാം ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...