ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ വെന്തുമരിച്ചു. കോവിഡ് ഐ.സി.യുവിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടുത്തമുണ്ടായതെന്ന് രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇബ്നു അല്‍ഖാതിബ് ആശുപത്രിയിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോവിഡ് രോഗികള്‍ അടക്കം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ അഗ്നിരക്ഷാ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല.