കുവൈത്തിലെ തീപിടിത്തം : 41 മരണം ആയി ; മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : കുവൈത്തില്‍ മംഗെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി കുവൈത്ത് സ്റ്റേറ്റ് മീഡിയ. മരിച്ച 10 പേരില്‍ അഞ്ചുപേര്‍ മലയാളികളാണ്, ഒരാള്‍ കാസര്‍കോട്ടുകാരനെന്നാണ് സൂചന. ഒരു തമിഴ്നാട്ടുകാരനും ഉത്തരേന്ത്യക്കാരനും മരിച്ചു സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലുള്ള ഏഴുപേരുടെ നില ഗുരുതരമാണ്. പുക ശ്വസിച്ചാണ് കൂടുതലും മരണമെന്ന് പൊലീസ്. ഫ്ലാറ്റില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചെന്ന് ദുരന്തസ്ഥലത്തുള്ള മലയാളികള്‍ പറഞ്ഞു. ഒട്ടേറെ മലയാളികള്‍ ജോലിചെയ്യുന്ന സ്ഥലത്താണ് ദാരുണമായ ദുരന്തം. നാല്, അഞ്ച് നിലകളില്‍ താമസിച്ചവരാണ് ദുരിതബാധിതരിലേറെയുമെന്ന് സംശയമെന്നും ദുരന്തസ്ഥലത്തുള്ള മലയാളികള്‍.

അതേസമയം കെട്ടിടഉടമയ്ക്കെതിരെ നടപടിയെടുക്കാന്‍ കുവൈത്ത് മന്ത്രി നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദേശമുണ്ട്. മംഗെഫ് ബ്ലോക്ക് നാലിൽ എന്‍ടിബിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുലർച്ചെ നാലരയോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക സൂചന. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്. ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ പൂർണമായി നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...