Wednesday, December 18, 2024 9:23 pm

സ്റ്റേഷനറി കടയുടെ ഗോഡൗണിനു തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണിനു തീപിടിച്ചു. എംഎല്‍ റോഡില്‍ ബവ്റിജസ് കോര്‍പറേഷന്റെ ഔട്‌ലെറ്റിന് എതിര്‍വശത്തെ ഗോഡൗണിനാണ് ഇന്നു പുലര്‍ച്ചെ 1.15ന് തീപിടിച്ചത്. സാധനങ്ങള്‍ ഏറെയും നശിച്ചു. 2 മണിയോടെ ഭാഗികമായി തീയണച്ചു. മാങ്ങാനത്തു താമസിക്കുന്ന ഈരയില്‍ക്കടവ് സ്വദേശി സുനില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.

അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റുകള്‍ എത്തി ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാന്‍ ശ്രമം നടത്തി. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി. സ്റ്റേഷന്‍ ഓഫിസര്‍ അനൂപിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കാന്‍ ശ്രമം നടക്കുന്നത്. പോലീസും സ്ഥലത്തെത്തി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

0
മലപ്പുറം : തിരൂരങ്ങാടി കക്കാട് – ചെറുമുക്ക് റോഡിൽ കുന്നുമ്മൽ വയലിലേക്ക്...

കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ചാലിയാറിൽ ഒഴുക്കിൽ പെട്ടു മരിച്ചു

0
മലപ്പുറം: ചുങ്കത്തറ ചാലിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പനി...

കോന്നി ഇളകൊള്ളൂരിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരിക്കേറ്റു

0
കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഇളകൊള്ളൂരിൽ കാറും...

രാസ ലഹരി വിൽപന നടത്തിയിരുന്ന നൈജീരിയൻ യുവതി അറസ്റ്റിൽ

0
ബെംഗളൂരു: വിസാ നിയമങ്ങളടക്കം ലംഘിച്ച് ബെംഗളൂരുവിൽ രാസ ലഹരി വിൽപന നടത്തിയിരുന്ന...