മങ്കി പോക്സിനുള്ള വാക്സിന്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ ; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അദാര്‍ പൂനാവാല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്ന മങ്കി പോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും സ്ഥിതിഗതികള്‍ പരസ്പരം വിലയിരുത്തിയെന്നും അദാര്‍ പൂനാവാല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മങ്കി പോക്സ് വാക്സിനായുള്ള ഗവേഷണം തുടരുകയാണെന്നും എത്രയും വേഗം അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബോധവത്കരണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി വിശദീകരിച്ചു.

മങ്കി പോക്സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നിലവില്‍ രാജ്യത്ത് ഇല്ല. എങ്കിലും മങ്കി പോക്സ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള സന്നദ്ധത ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി മുന്നോട്ട് പോവുകയാണെന്നും ഇതിനായി വിവിധ കമ്പനികളില്‍ നിന്നും താത്പര്യ പത്രങ്ങള്‍ ക്ഷണിച്ചതായും കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്സിനായ കൊവിഷീല്‍ഡ് നിര്‍മ്മിച്ചത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആയിരുന്നു. ഇന്ത്യയില്‍ കൊറോണ പ്രതിരോധത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കൊവിഷീല്‍ഡ്, വിവിധ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും, ലോകാരോഗ്യ സംഘടനയുടെ കൊറോണ പ്രതിരോധ യജ്ഞത്തിന് സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...