തിരുവല്ല : പാചക വാതകം ചോര്‍ന്ന് വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ കുന്നുമ്മ മുക്കട ആദിത്യ ഭവനില്‍ റെജിയുടെ വീടാണ് കത്തി നശിച്ചത്. പ്രദേശത്ത് രാത്രിയില്‍ കറണ്ട് പോയതിനാല്‍ റജിയുടെ അമ്മയും രണ്ടു കുട്ടികളും അടുത്ത വീട്ടിലും റജി മോട്ടോര്‍ തറയിലുമായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.
കറണ്ടു വന്നപ്പോഴാണ് അപകടം നടന്നത്. ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് തകഴി യൂണിറ്റില്‍ നിന്നും അഗ്‌നിശമന സേന എത്തിയെങ്കിലും പലക അടിച്ച വീടായതിനാല്‍ പെട്ടെന്ന് കത്തിനശിച്ചു. വീട്ടുപകരണങ്ങളും പൂര്‍ണമായും നശിച്ചു.