മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ നെപ്പീന്‍ സീ റോഡ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍പ്പിട സമുച്ചയത്തിന്റെ ആറാം നിലയ്ക്കാണ് തീപിടിച്ചത്. ഏഴാം നിലയില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് തീപിടിത്തതിന് വഴിവെച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം
RECENT NEWS
Advertisment