ബ്ലോക്ക് ജങ്ഷനിലെ പെട്രോള്‍ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : ബ്ലോക്ക് ജങ്ഷനിലെ പെട്രോള്‍ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 4.15നാണ് സംഭവം. പട്ടിമറ്റം അഗ്നിരക്ഷ നിലയത്തില്‍നിന്ന് രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. റൂമില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചു. കൃത്യസമയത്ത് ഫയര്‍ഫോഴ്സ് എത്തിയതും ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.

10 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയോട് ചേര്‍ന്നുള്ള പമ്പാണിത്. ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പുത്തന്‍കുരിശ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓഫീസിനകത്തെ സി.സി ടി.വി യൂണിറ്റ്, വില്‍പനക്കായി വെച്ചിരുന്ന എന്‍ജിന്‍ ഓയിലുകള്‍, എന്‍ജിന്‍ കൂളന്റുകള്‍ എന്നിവയും ഓഫീസ് രേഖകളും പൂര്‍ണമായും കത്തിനശിച്ചു.

അഞ്ചു ലിറ്ററിന്റെ ഗ്യാസ് മിനിസിലിണ്ടര്‍ കുറ്റികളും ഇതിനോടുചേര്‍ന്ന് ഉണ്ടായിരുന്നെങ്കിലും തീ പിടിച്ചില്ല. പട്ടിമറ്റം സ്റ്റേഷന്‍ ഓഫീസര്‍ മുനവ്വര്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...