സ്കൂള്‍ കുട്ടികള്‍ക്ക് വില്ലനായി തെരുവ് നായ്ക്കള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ :   അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ജീവന് പോലും ഭീക്ഷണിയാവുകയാണ് തെരുവ് നായ്ക്കള്‍.  സ്കൂളിന്റെ വരാന്ത മുഴുവൻ നായകൾ കൈയ്യടക്കിയിരിക്കുകയാണ്.  സ്കൂൾ പരിസരത്ത് കാടു വളർന്നുനിൽക്കുകയാണ്.ഇത് നായ്ക്കള്‍ക്ക് ഒരു താവളമായി.  കാട്ടിനുള്ളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.   കാട് വെട്ടിത്തെളിക്കുന്നത് സംബന്ധിച്ച് ജില്ലാ, ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് വിവരം അറിയിച്ചതാണ്.  പക്ഷേ ഒരു നടപടിയും ഉണ്ടായില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

സ്കൂൾ പരിസരത്ത് റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാണ്.   മാലിന്യം ഭക്ഷിക്കാൻ എത്തിയ നായകളാണ് ഇപ്പോൾ സ്കൂളിൽ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.    തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയോ പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്യാനുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.   എന്നാൽ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.   വന്ധ്യംകരണം കഴിഞ്ഞാൽ നായകളെ അതേ സ്ഥലത്തുതന്നെ കൊണ്ടു വിടുന്നതായിരുന്നു പദ്ധതി.  എന്നാൽ ഇത് പലവിധ കാരണങ്ങളാൽ നടന്നില്ല.   പകരമായി നായകളെ സൗകര്യപ്രദമായ ആൾതാമസമില്ലാത്ത മറ്റു സ്ഥലങ്ങളിൽ കൊണ്ടുവിടുന്ന പദ്ധതി നടപ്പാക്കിയാൽ സൗകര്യമാകുമെന്നാണ് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ മുൻപോട്ടുവയ്ക്കുന്ന നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...