യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ഷാര്‍ജയില്‍നിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈ‍ഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു.

ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വൈകീട്ട് 6.41നു സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...