എറണാകുളം നഗരത്തിലെ ഹോട്ടലില്‍ തീപിടിച്ചു ; രണ്ടു ലക്ഷം രൂപയുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം നഗരത്തിലെ ഹോട്ടലില്‍ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം. കലൂരിലെ ഹോട്ടലില്‍ ഇന്ന് ഉച്ചയ്ക്ക് 2.40നായിരുന്നു തീ പിടുത്തമുണ്ടായത്. ഹോട്ടലിലെ മുകള്‍ നിലയിലുണ്ടായിരുന്ന ജനറേറ്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നവര്‍ തീപിടിത്തമുണ്ടായതോടെ ഓടി പുറത്തിറങ്ങി. വൈദ്യുതി നിലച്ചതോടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.ഇതിനിടയിലാണ് തിപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് സൂചന. ഗാന്ധിനഗറില്‍ നിന്നും അഗ്നി രക്ഷാസേന എത്തി തീ അണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി

0
പത്തനംതിട്ട : അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികള്‍. ഉത്സവകാലങ്ങളില്‍...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട്...