മലപ്പുറം : എടക്കരയില്‍ കൃഷിയിടത്തിലുണ്ടായ അഗ്നിബാധ അണയ്ക്കുന്നതിനിടെ വൃദ്ധന് പൊള്ളലേറ്റു മരിച്ചു. എടക്കര കരപ്പുറം അലവി ഉണ്ണി (76) ആണ് മരിച്ചത്.
തൊട്ടടുത്ത പുരയിടത്തിലെ തീ സ്വന്തം പറമ്പിലേക്ക് കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.