പണത്തിന്റെ അഹങ്കാരത്തില്‍ ആഢബര വിവാഹം ; കോഴി ബിരിയാണിയും വെട്ടിമൂടി ഓഡിറ്റോറിയം താഴിട്ട് പൂട്ടി പോലീസും ആരോഗ്യവകുപ്പും

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍: പണത്തിന്റെ അഹങ്കാരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആഢംബര വിവാഹം. കോഴി ബിരിയാണിയും വെട്ടിമൂടി ഓഡിറ്റോറിയം താഴിട്ട് പൂട്ടി പോലീസും ആരോഗ്യവകുപ്പും.

എടപ്പാളിനു സമീപം പടിഞ്ഞാറങ്ങാടിയില്‍ പണത്തിന്റെ ഹുങ്കില്‍ കല്യാണം നടത്തിയ വീട്ടുകാരാണ് അതിഥികളുടെ മുമ്പില്‍ നാണംകെട്ടത്. മണ്ഡപങ്ങളില്‍ കല്യാണം അനുവദിക്കരുതെന്ന നിര്‍ദേശമൊന്നും വകവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. മണ്ഡപത്തിന്റെ നടത്തിപ്പുകാരോടും തട്ടിക്കയറി. എന്തുവന്നാലും കല്യാണം കെങ്കേമമായി തന്നെ നടത്തു മെന്നായിരുന്നു  അദ്ദേഹത്തിന്റെ വാശി.

കല്ല്യാണത്തില്‍ വിദേശത്ത് നിന്നു വന്നവര്‍ അടക്കം പങ്കെടുത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ആരോഗ്യ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചത്.  കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുമ്പോഴാണ് ചിലര്‍ പണത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പും പോലീസും കൃത്യ സമയത്ത് ഇടപെട്ടതിനാല്‍ വലിയൊരു രോഗവ്യാപന സാധ്യത ഇല്ലാതാക്കാനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...