തലയോലപറമ്പ് ചന്തയ്ക്ക് സമീപം പഴയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന ആക്രിക്കടയില്‍ വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

തലയോലപറമ്പ് : തലയോലപറമ്പ് ചന്തയ്ക്ക് സമീപം പഴയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന ആക്രിക്കടയില്‍ വന്‍ തീപിടിത്തം. മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്തുള്ള ഈ കടയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്. വാഹനം പൊളിക്കാന്‍ നിന്ന ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് വെല്‍ഡിങ് സ്പാര്‍ക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...