പോലീസുകാരന്‍ അടക്കം നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ആത്മഹത്യ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : പോലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം  ചെയ്തുവെന്നാരോപിച്ച് 23ക്കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് വിഷം കഴിച്ച് 23 കാരി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച മഹാബുബാബാദിലെ നെല്ലികുടൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ക്രൂരപീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി.

ഫെബ്രുവരി 16നാണ് പീഡനം നടന്നതെന്നും പരാതി വിശദമാക്കുന്നു. ഫെബ്രുവരി 17നും പീഡനം തുടര്‍ന്നതായും പരാതിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ സഹോദരി വിഷം കഴിക്കുന്നത് സഹോദരനാണ് ശ്രദ്ധിച്ചത്. ഉടനെ തന്നെ യുവതിയെ മഹാബുബാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഫെബ്രുവരി 22നാണ് യുവതി മരിച്ചത്. പീഡന വിവരത്തേക്കുറിച്ച് വിശദമാക്കിയ ശേഷമായിരുന്നു യുവതിയുടെ അന്ത്യം.

പരാതിയില്‍ ഐപിസി 376 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയേയും പോലീസ് കോണ്‍സ്റ്റബിളിനെയും തിരിച്ചറിഞ്ഞതായാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ഇതിനോടകം മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...