ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ട് വ​യ​സു​കാ​രി​യു​ടെ അ​മ്മ​യും മു​ത്ത​ശ്ശി​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് വ​യ​സു​കാ​രി​യു​ടെ അ​മ്മ​യും മു​ത്ത​ശ്ശി​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. കൈ​യി​ലെ ഞ​ര​മ്പ് മു​റി​ക്കാ​ന്‍ ഇ​രു​വ​രും ശ്ര​മി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യെ അ​മ്മ​യും മു​ത്ത​ശി​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ കൈ ​ഒ​ടി​ഞ്ഞ നി​ല​യി​ലും ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റി​ട്ടു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ ത​ല​യ്ക്കും പ​രി​ക്കേ​റ്റ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ത്യ​സ്ത മ​റു​പ​ടി​ക​ളാ​ണ് അ​മ്മ​യും മു​ത്ത​ശ്ശി​യും ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...