തമിഴ്നാട്ടില്‍ പടക്കശാലയില്‍ പൊട്ടിത്തെറി മൂന്നു മരണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പടക്ക നിര്‍മാണശാലയുടെ ഉടമ കറുപ്പു സാമി, ജീവനക്കാരായ സെന്തില്‍ കുമാര്‍, കാശി എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഓടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. രാസവസ്തുക്കള്‍ കലര്‍ത്തുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ പടക്കശാലയുടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പോലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് വിരുദനഗറില്‍ സ്ഫോടനം ഉണ്ടാവുന്നത്. പുതുവര്‍ഷ ദിനത്തില്‍ നടന്ന അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...