ഒരു കുറ്റി പിഴുതെടുത്താല്‍ കെ – റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് കൊടിയേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഒരു കുറ്റി പിഴുതെടുത്താല്‍ കെ – റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് കൊടിയേരി. കെ – റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ മാത്രമാണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഒരു സര്‍വേക്കല്ലെടുത്ത് മാറ്റിയതുകൊണ്ട് മാത്രം കെ – റെയില്‍ പദ്ധതി ഇല്ലാതാകില്ല. വികസന പദ്ധതികള്‍ തടസപ്പെടുത്തുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലാണെന്നും യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ – റെയില്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്നും കോടതിവിധി പോലും മാനിക്കാതെ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...