വേ​ന​ല്‍​ചൂ​ട് : സോ​ളാ​ര്‍ പാടങ്ങളിലെ പുല്ലില്‍ തീ​പ​ട​രു​ന്നു ; ആശങ്കയില്‍ വെള്ളൂടയിലെ കോളനി നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : വേ​ന​ല്‍​ചൂ​ട് ക​ടു​ത്ത​തോ​ടെ സോ​ളാ​ര്‍ പാടങ്ങളിലെ പുല്ലില്‍ തീ​പ​ട​രു​ന്ന​ത് പ​തി​വാ​യി. സം​സ്ഥാന​ത്തെ ആ​ദ്യ സോ​ളാ​ര്‍ പാ​ര്‍​ക്കാ​യ വെ​ള്ളൂ​ട​യി​ലെ പാ​ര്‍​ക്കി​ലാ​ണ് തീ ​പ​ട​രു​ന്ന​ത്. ഏ​ക്ക​ര്‍​ക​ണ​ക്കി​ന് ചെ​ങ്ക​ല്‍ പ്ര​ദേ​ശ​മാ​യ ഈ ​ഭാ​ഗം മു​ഴു​വ​ന്‍ വീ​ട് മേ​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പു​ല്ല് (മു​ളി) നി​റ​ഞ്ഞ​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​റി​യ ഒ​രു പൊ​രി ഉ​ണ്ടാ​യാ​ല്‍​പോ​ലും തീ ​പ​ട​രും. ഈ ​പു​ല്ല് മു​റി​ച്ചു​നീ​ക്കാ​റു​​ണ്ടെ​ങ്കി​ലും ഒ​രു​ഭാ​ഗ​ത്തു​നി​ന്ന് മു​റി​ച്ച്‌ മ​റു​ഭാ​ഗ​ത്തേ​ക്ക് എ​ത്തു​മ്ബോ​ഴേ​ക്കും ആ​ദ്യം മു​റി​ച്ച ഭാ​ഗ​ത്ത് പി​ന്നെ​യും വ​ള​ര്‍​ന്നു​വ​രും. സോ​ളാ​ര്‍ പാ​ര്‍​ക്ക് വ​രു​ന്ന​തി​ന് മു​ന്നേ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ അ​ത് പ​രി​ഗ​ണി​ച്ചി​ല്ല. സോ​ളാ​ര്‍ പ്ര​ദേ​ശം പ​ല ബ്ലോ​ക്കു​ക​ളാ​യി ത​രം​തി​രി​ച്ച്‌​ വേ​ര്‍​പെ​ടു​ത്തി​യെ​ങ്കി​ലും തീ ​പ​ട​ര്‍​ന്നാ​ല്‍ വെ​ള്ള​മൊ​ഴി​ച്ച്‌​ കെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഒ​രു​ക്കി​യി​ല്ല. തീ ​പട​രു​മ്പോള്‍ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് പാ​ര്‍​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രാ​യി​ട്ടു​ള്ള കോ​ള​നി​വാ​സി​ക​ള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂണ്‍ 29 സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഡേ

0
പത്തനംതിട്ട: പൊതുജനങ്ങള്‍ക്കിടയില്‍ സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍...

സാഹിത്യ ലോകത്തെ വിവാദങ്ങൾ നിയമപോരാട്ടത്തിലേക്ക്; ഹരിത സാവിത്രിക്കെതിരെ കെ.ആർ മീരയുടെ വക്കീൽ നോട്ടീസ്

0
കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക്...

സംസ്ഥാന പാതയിൽ പൂട്ടുകട്ടകൾ ഇളകിമാറി ; തോട്ടമൺ വളവിൽ വാഹനങ്ങൾ അപകടഭീതിയിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ...

കോന്നി കൂടൽ പതിനെട്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ

0
കോന്നി : കൂടൽ ഉദയ ജങ്ഷന് സമീപം പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച...