ചവറ : വീട് തീെവച്ച് നശിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പന്മന മനയില്‍ മുറിയില്‍ വിനീത് ഭവനത്തിൽ വിനേഷ് (33) ആണ് ചവറ പോലീസിന്റെ പിടിയിലായത്. 15 ന് രാത്രി എട്ടിന് ചവറ പന്മന പയനിവിള കോളനിയിലെ സരസ്വതി (48) യുടെ വീടാണ് ഇയാൾ തീവെച്ച് നശിപ്പിച്ചത്.
വിനേഷിന്റെ സഹോദരിയുമായി സരസ്വതിയുടെ മകന്‍ പ്രണയത്തിലായതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വീട്ടുസാമഗ്രികളും റേഷന്‍ കാര്‍ഡും മറ്റ് രേഖകളും ഉള്‍പ്പെടെ കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പോലീസ് പറഞ്ഞു. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുകേശ്, നൗഫല്‍, ആൻറണി, സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.