പുനലൂര്‍ : സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് അംരോഹ ജില്ലയിലെ പക്ബാരയില്‍ ചൗദര്‍പൂര്‍ സ്വദേശികളായ മൊഹദ്ഖാന്‍ (27), ഫൈസാന്‍ (25) എന്നിവരാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും പുനലൂരിലെ ലോഡിങ് തൊഴിലാളികളാണ്. 18ന് അര്‍ധരാത്രിയിലാണ് സംഭവം.
ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് കുടുംബമായി താമസിച്ചിരുന്ന സ്ത്രീകളെ ഇരുവരും ആക്രമിക്കുകയായിരുന്നു.
പുനലൂര്‍ ഡി.വൈ.എസ്.പി ബി.വിനോദിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഓഫിസര്‍ ബിനു വര്‍ഗീസ്, എസ്.എസ് ശരലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.