Sunday, April 27, 2025 7:51 am

വോട്ടണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത് ; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്ന് കോടതി.

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോ​ഗം ബാധിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ്  കേസുകൾ  1,87,62,976 ആയി. ആകെ കൊവിഡ് മരണം 2,08,330 എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  31,70,228 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

തമിഴ്നാട്ടിൽ വ്യാഴാഴ്ച മാത്രം  17,897 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോ​ഗബാധിതരുടെ എണ്ണം 11,48,064 ആയി. വ്യാഴാഴ്ച 107 പേരാണ് കൊവിഡ് മൂലം മരിച്ചത്. ആകെ 13,933 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്.

അതേസമയം രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന്  കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അധീന കശ്മീരില്‍ മിന്നല്‍ പ്രളയം ; മുന്നറിയിപ്പില്ലാതെ ‍ഡാം തുറന്നതിൽ ഇന്ത്യയെ കുറ്റപ്പെടുത്തി...

0
ഇസ്ലാമാബാദ്: സിന്ധു നദിയുടെ പോഷക നദിയായ ഝലം നദിയില്‍ മിന്നല്‍ പ്രളയം....

പഹൽഗാം ആക്രമണത്തിൽ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി

0
ഇസ്‍ലാമാബാദ്: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്...

വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ

0
തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ​മേ​യ്​...

കോഴിക്കോട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

0
കോഴിക്കോട് : കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുപതുകാരനായ...