പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വീണ്ടും ഓക്‌സിജന്‍ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വീണ്ടും ഓ​ക്​​സി​ജ​ന്‍ ക്ഷാ​മം. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആശു​പ​ത്രി​ക​ളി​ല്‍​നി​ന്ന്​ സി​ലി​ണ്ട​റു​ക​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ്​ താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​ത്. നി​ല​വി​ല്‍ സ്ഥി​തി ഗു​രു​ത​ര​മ​ല്ലെ​ന്നും താ​ല്‍​ക്കാ​ലി​ക ക്ഷാ​മം പ​രി​ഹ​രി​ച്ചു എ​ന്നു​മാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും രോ​ഗി​ക​ള്‍ പെ​രു​കി​യാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത്​ ഓക്സിജ​ന്‍ ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്​ പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​യ​ത്.

ജി​ല്ല​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന ര​ണ്ട്​ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​ണ്​ പ​ത്ത​നം​തി​ട്ട ജനറ​ല്‍ ആ​ശു​പ​ത്രി. 123 കോ​വി​ഡ്​ ബാ​ധി​ത​രാ​ണ്​ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ 15 പേ​രു​ടെ ആരോഗ്യ​നി​ല വ​ള​രെ ഗു​രു​ത​ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ ഓ​ക്​​സി​ജ​ന്‍ ആവശ്യ​മാ​യ​ത്. 93 ഓ​ക്​​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും കാ​ലി​യാ​ണ്. കൂ​ടു​ത​ല്‍ ഓ​ക്​​സി​ജ​ന്‍ സംഭ​രി​ക്കു​ന്ന​തി​ന്​ സി​ലി​ണ്ട​റു​ക​ളു​ടെ അ​പ​ര്യാ​പ്​​ത​ത​യു​ണ്ട്.

ക്ഷാ​മം നേ​രി​ടാ​ന്‍ ക​രു​ത​ല്‍ ശേ​ഖ​രം എ​ന്ന നി​ല​യി​ലാ​ണ്​ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി 26 സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ച്ച​ത്. ഉ​ല്‍​പാ​ദ​നം, അ​ത്​ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ടാ​ങ്ക​റു​ക​ള്‍, സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള സി​ലി​ണ്ട​റു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ശ​രി​യാ​യെ​ങ്കി​ലേ ഓ​ക്​​സി​​ജ​​ന്‍ ആ​വ​ശ്യ​ത്തി​ന്​ ല​ഭ്യ​മാ​ക്കാ​നാ​വൂ എ​ന്ന് പ​ത്ത​നം​തി​ട്ട ക​ളക്​​ട​ര്‍ ന​ര​സിം ഹു​ഗാ​രി തേ​ജ്​ റെ​ഡ്​​ഡി പ​റ​ഞ്ഞു. അ​തി​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്​​തു​വ​രു​ക​യാ​ണെ​ന്നും ക​ലളക്​​ട​ര്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ കൂ​ടു​ത​ല്‍ സി​ലി​ണ്ട​റു​ക​ള്‍ ഉ​ട​നെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്​​സി​ജ​ന്‍ ക്ഷാ​മം ഉ​ണ്ടാ​യ​പ്പോ​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍​നി​ന്നാ​ണ്​ ഓ​ക്​​സി​ജ​നെ​ത്തി​ച്ച​ത്. കു​ന്ന​ന്താ​ന​ത്തെ ഓ​ക്​​സി​ജ​ന്‍ പ്ലാ​ന്‍​റി​ല്‍ ക​രു​ത​ല്‍ ശേ​ഖ​ര​മി​ല്ലാ​താ​യ​താ​ണ്​ ജി​ല്ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...