തിരുവല്ല പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നി രക്ഷാസേനയെത്തി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നി രക്ഷാസേനയെത്തി രക്ഷപെടുത്തി. പെരിങ്ങര പഞ്ചായത്ത്‌ പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ് (86 ), മക്കളായ ആലിസ് രാജു (53), ജോയ് മോൻ (46), ജോയിയുടെ ഭാര്യ ജോളി ജോയ്, ജോയ് മോൻറെ മക്കളായ ജോയൽ ജോയ് (14), റീമ ജോയ് (15) എന്നിവരെയാണ് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്. പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നും ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ സുരക്ഷിതരായി പൊടിയാടിയിൽ എത്തിച്ച കുടുംബം ബന്ധു വീട്ടിലേക്ക് പോയി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...