അടൂരിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തിൽ കുടുങ്ങി ; ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്വകാര്യ വസ്തുവിൽ മരച്ചില്ല മുറിക്കുന്നതിനിടെ മരിത്തിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി. ആനന്ദപ്പള്ളി–കൊടുമൺ റോഡിൽ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു സംഭവം. ഐക്കാട് കക്കാട്ടുമുകളിൽ ബിജുവിനെയാണ്(42) രക്ഷപ്പെടുത്തിയത്. ഇന്ന്‌ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ആഞ്ഞിലി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി അതു വന്ന് ദേഹത്ത് തട്ടിയതോടെ മരത്തിന്റെയും ശിഖരത്തിന്റെയും ഇടയിൽ ബിജുവിന്റെ കാൽ കുടുങ്ങിപ്പോയതിനാൽ താഴേക്കിറങ്ങാൻ പറ്റാതെ വന്നതോടെ അഗ്നിശമനസേനയെ വിവരമറിയിച്ചു.

അടൂരിൽ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും ആളെ താഴേക്കിറക്കാൻ കഴിയാതെ വന്നതോടെ പത്തനംതിട്ട അഗ്നിശമനസേനയുടെ സഹായം കൂടി തേടി. വലിയ എണി വെച്ച് അഗ്നിശമനസേനാംഗങ്ങൾ മരത്തിന്റെ മുകളിൽ കയറി ബിജു കുടുങ്ങി കിടന്ന ഭാഗത്തെ ശിഖരം മുറിച്ച് മാറ്റി റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കിയാണ് രക്ഷപ്പെടുത്തിയത്. താഴെ വീഴാതിരിക്കാൻ സുരക്ഷാ വലയും കെട്ടിയിരുന്നു. രണ്ടു മണിക്കൂറിന് മേൽ നീണ്ടു നിന്ന കഠിന പരിശ്രമത്തിനൊടുവിൽ 7.30 തോടെ ബിജുവിനെ താഴയിറക്കി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...