കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവേ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവേ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷപെടുത്തിയത്.പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുകൾക്കൊപ്പം എത്തിയ ബിനുവിന്‍റെ മൊബൈൽ ഫോൺ കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.

മൊബൈൽ എടുക്കാൻ ശ്രമിക്കവെ കയ്യുടെ ചുമൽ ഭാഗം വരെയും പിന്നീട് ശരീരത്തിന്‍റെ പകുതിയോളവും കരിങ്കൽ കൂട്ടത്തിനിടയിലായി തലകീഴായി കിടന്നു. ഇതിനെ തുടർന്നാണ് ഫയർ ഫോഴ്സിന്‍റെ സഹായം തേടിയത്. 7 അംഗ ഫയർ ഫോഴ്സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാൻ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു രക്ഷാപ്രവർത്തനത്തിന്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...