വിദേശ രാജ്യങ്ങളിലേതുപോലെ അത്യാധുനിക രക്ഷാ ഉപകരണങ്ങളോടുകൂടിയ 20 റെസ്ക്യൂ വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സിന് എത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ഫയര്‍ഫോഴ്‌സിന്  ആധുനിക സൗകര്യങ്ങളോടുകൂടിയ 20 വാഹനങ്ങള്‍ പുതുതായി എത്തുന്നു. ദുരന്തമുഖത്ത് പകച്ചുനില്‍ക്കാതെ  കര്‍മ്മോത്സുകരാകാന്‍  സംസ്ഥാന ഫയര്‍ഫോഴ്സിന് നല്ല ഒന്നാന്തരം റെസ്ക്യൂവാഹനങ്ങളെത്തും. വിദേശ രാജ്യങ്ങളിലേതുപോലെ അത്യാധുനിക രക്ഷാ ഉപകരണങ്ങള്‍ ഉള്ളതാണ് വാഹനത്തിന്റെ പ്രത്യേകത. വാഹനാപകടങ്ങളിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും പാറക്കയങ്ങള്‍ പോലെ അപകടങ്ങള്‍ പതിയിരിക്കുന്ന ജലാശയങ്ങളിലുമെല്ലാം സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഒരു വാഹനത്തില്‍ തന്നെ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ നേട്ടം.

പതിനാല് ജില്ലകള്‍ക്കായി 20 വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ഉപകരണങ്ങള്‍ സഹിതം ഒരു വാഹനത്തിന് 81.25 ലക്ഷം രൂപയാണ് വില. 20 വാഹനങ്ങള്‍ക്കായി 16.25 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ജലാശയങ്ങളിലും മറ്റും ആളുകള്‍ അപകടത്തില്‍പ്പെട്ടാല്‍ ഡിങ്കി വള്ളവുമായി സ്കൂബാ ടീം പ്രത്യേക വാഹനത്തില്‍ പോയാണ് തെരച്ചില്‍ നടത്തിയിരുന്നത്. പുതിയ വാഹനം വരുന്നതോടെ ഡിങ്കിവള്ളവും ബ്രീത്തിംഗ് അപ്പാരറ്റസും സ്കൂബാ ഡൈവിംഗ് സ്യൂട്ടുമെല്ലാം ഇതെല്ലാം ഒരുവാഹനത്തില്‍ തന്നെ കൊണ്ടുപോകാമെന്നതാണ് നേട്ടം.

പ്രത്യേകതകള്‍

 ഹൈഡ്രോളിക് റെസ്ക്യൂ ടൂള്‍ സെറ്റ് (അപകടങ്ങളിലും മറ്റും ഇടിച്ചുകൊരുത്ത വാഹനത്തിന്റെയും തകര്‍ന്നുവീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്ര് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മറ്റും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍)

 സ്കൂബാ ഡൈവിംഗ് സ്യൂട്ട്

 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച റബ്ബ‌ര്‍ ഡിങ്കി

 ബ്രീത്തിംഗ് അപ്പാരറ്റസ് -2

 ചെയിന്‍സോ-3 എണ്ണം

 ഡിമോളിഷിംഗ് ഹാമര്‍

 കോണ്‍ക്രീറ്റ് കട്ടര്‍-1

 ന്യൂമാറ്റിക് ലിഫ്റ്റ് ബാഗ് (ഹൈഡ്രോളിക് ജാക്കിക്ക് പകരം അതിലും ഫലപ്രദമായി ഏത് ദുര്‍ഘട സാഹചര്യത്തിലും ഉപയോഗിക്കാവുന്ന സംവിധാനം. ഗ്യാസ് ടാങ്കര്‍ പോലുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ സുരക്ഷിതമായി വാഹനം ഉയര്‍ത്താന്‍ ഇത് ഉപകരിക്കും )

 പോര്‍ട്ടബിള്‍ എല്‍.ഇ.ഡി സെര്‍ച്ച്‌ ലൈറ്റ്

 മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...