ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യം : ഏഴാച്ചേരി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ സംസ്ഥാന കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തിലൂടെയുള്ള സഞ്ചാരം എഴുത്തുകാരന്റെ ചര്യയാണ്. ഈ സഞ്ചാരത്തിലൂടെ മാത്രമേ എഴുത്തുകാരന്‍ പൂര്‍ണതിയിലെത്തുകയുള്ളൂ. ഭൂതകാലമാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മൂലൂര്‍ സ്മാരകത്തിലെ സ്മൃതി മണ്ഡപത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സത്യാനന്തര കാലത്തെ സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.പി. സോമന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു, കമ്മിറ്റിയംഗങ്ങളായ രാജന്‍ വര്‍ഗീസ്, പിങ്കി ശ്രീധര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫെബ്രുവരി 8, 9 തീയതികളില്‍  കവിതാ ക്യാമ്പ് തുടരും. ശനിയാഴ്ച  ‘വായനക്കാരുടെ കവിത’ എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലന്‍ ക്ലാസ് എടുക്കും. ഉച്ചയ്ക്ക് ‘കവിത പരിഭാഷയില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം അജീര്‍കൂട്ടി ക്ലാസ് എടുക്കും. ഞായറാഴ്ച രാവിലെ ‘പുതിയ കാലം: കവിയും നിലപാടുകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസ് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...