പത്തനംതിട്ട ജില്ലയില്‍ തീപിടുത്തം വ്യാപകം ; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 262 തീപിടുത്തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ കടുത്തതോടെ പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തീ പിടുത്തം വര്‍ദ്ധിക്കുന്നു. ജില്ലയിലെ അടൂര്‍, തിരുവല്ല, റാന്നി, കോന്നി, സീതത്തോട് എന്നീ  ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ പരിധികളില്‍ ഇതുവരെ 262 തീ പിടുത്തങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടൂര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ 96 ഉം തിരുവല്ലയില്‍ 76 ഉം റാന്നിയില്‍ 52ഉം കോന്നിയില്‍ 31ഉം സീതത്തോട്ടില്‍ 7ഉം കേസുകള്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാട്ടുതീ, കൃഷിയിടങ്ങളിലെ തീ, വീടുകള്‍ക്കും പുകപ്പുരകള്‍ക്കും സംഭവിച്ച അഗ്നിബാധ എന്നിവയാണ് ഏറ്റവും കൂടുതല്‍. വനാതിര്‍ത്തികളില്‍ പടരുന്ന തീ ജനവാസ മേഖലകളിലേക്ക് പടരുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

ജില്ലയില്‍ എല്ലാ വര്‍ഷവും നടക്കുന്നത് പോലെ ഈ വര്‍ഷം ഫയര്‍ ലൈനുകള്‍ തെളിക്കാതെ വന്നതും തീപിടുത്തം കൂടാന്‍ കാരണമായി. മഴക്കാലം കഴിഞ്ഞ് ജനുവരി ആദ്യമാകുമ്പോള്‍ തന്നെ റബ്ബര്‍ തോട്ടങ്ങളിലും മറ്റും തീ പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കാറാണ് പതിവ്. കൃഷിയിടങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിച്ചും അതിരുകളില്‍ ഫയര്‍ ലൈന്‍ തെളിച്ചുമൊക്കെയാണ് ഇത് നടപ്പിലാക്കുന്നത്.

ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷന്‍ പരിധികളില്‍ വാഹനങ്ങള്‍ കടന്ന് ചെല്ലുവാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഉണ്ടാകുന്ന തീപിടുത്തങ്ങള്‍ ആണ് ഇപ്പോള്‍ അഗ്നി രക്ഷാ സേനാംഗങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും മണിക്കൂറുകള്‍ പണിപ്പെട്ടാണ് ഇത്തരം അഗ്നിബാധകള്‍ അണയ്ക്കുക. വനഭാഗങ്ങളില്‍ തീ പടര്‍ന്നാല്‍ ചിലപ്പോള്‍ അണയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ദിവസങ്ങളോളം തീ അണയാതെ കത്തുകയും ചെയ്യും. മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങളും കുറവല്ല. വരും ദിവസങ്ങളില്‍ വേനല്‍ കൂടുതല്‍ കടുത്താല്‍ തീപിടുത്തങ്ങളുടെ തോത് ഇനിയും ഉയരുവാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...