ജയ് ശ്രീറാമെന്ന് വിളിപ്പിച്ചതിന് എന്റെ കയ്യിൽ തെളിവുകൾ ഇല്ല : ഫിറോസ് മുഹമ്മദ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച്‌ രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍. പോലീസ് തന്നെ മര്‍ദ്ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്‌സാക്ഷികളുണ്ടെന്ന് ഫിറോസ് മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന് വിളിപ്പിച്ചുവെന്നത് തെളിയിക്കാന്‍ പോലീസ് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.

തന്റെ വാദം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നും മുഹമ്മദ് പറഞ്ഞു. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് ബന്ധമില്ലെന്നും എന്നാല്‍ കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മുഹമ്മദ് പറഞ്ഞു. തന്റെ പിതാവും സഹോദരനും സി.പി.ഐ.എം പ്രവര്‍ത്തരാണെന്നുള്ളത് പോലീസ് കണക്കിലെടുത്തില്ലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

പോലീസ് ജീപ്പിലും സ്റ്റേഷനിലുമിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്‌തെന്നും തന്നെ മര്‍ദിക്കുന്നതിനൊപ്പം ജയ് ശ്രീറാമും വന്ദേമാതരവും ഉറക്കെ വിളിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും മുഹമ്മദ് പറയുന്നു. തന്റെ ഉമ്മയെ അപമാനിക്കുന്ന തരത്തില്‍ തെറി വിളികള്‍ നടത്തിയെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പോലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ല കളക്ടര്‍ക്കും മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് വ്യക്തമാക്കി. ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് മൗലവി നേരത്തെ പറഞ്ഞിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...