ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ റോഹിങ്ക്യന്‍ കുടുംബത്തെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉനകൊട്ടി : ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ആറ് അംഗങ്ങള്‍ അടങ്ങുന്ന റോഹിങ്ക്യന്‍ കുടുംബത്തെ ശനിയാഴ്ച ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. അറസ്റ്റിനു ശേഷം റോഹിങ്ക്യന്‍ കുടുംബത്തെ കൈലാഷഹര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

മേഘാലയയിലെ ദൗക്കില്‍ നിന്നുമാണ് ഇവര്‍ നുഴഞ്ഞുകയറിയത്. ത്രിപുര പോലീസ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ (ടിഎസ്‌ആര്‍) സഹായത്തോടെ കൈലാസഹറിന് സമീപമുള്ള ഗൗര്‍നഗര്‍ ബ്ലോക്കിലെ ഇച്ചാബ്പൂര്‍ പ്രദേശത്തെ സഹ്നാജ് അലിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സ്ഥലത്ത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച്‌ പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ബംഗ്ലാദേശില്‍ നിന്ന് മേഘാലയയിലെ ദൗക്കി വഴിയാണ് ഇവര്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്ന് കുടുംബനാഥന്‍ അബ്ദുള്‍ റക്കിം (32) വെളിപ്പെടുത്തി. പിന്നീട് റോഹിങ്ക്യന്‍ കുടുംബം അസമിലേക്ക് പോയി. അവിടെ നിന്ന് അഗര്‍ത്തലയിലേക്ക് ട്രെയിന്‍ വഴിയായിരുന്നു യാത്ര. വ്യാജരേഖകള്‍ സൃഷ്ടിച്ചെടുത്ത ഇന്ത്യന്‍ പൗരന്മാരാണെന്ന് സ്ഥാപിക്കാന്‍ റോഹിങ്ക്യന്‍ കുടുംബം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.

അസമില്‍ നിന്നും ട്രെയിന്‍ മാര്‍ഗം അഗര്‍ത്തലയില്‍ എത്തിയ ഇവര്‍ പിന്നീട് ഇച്ചബ്പൂരിലെ വടക്കന്‍ ത്രിപുര മേഖലയിലേക്ക് മാറുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 നും 2021 മാര്‍ച്ചിനും ഇടയില്‍ കുറഞ്ഞത് 108 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയാണ് പോലീസ് ത്രിപുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. വംശീയതയോ മതമോ നോക്കാതെ വിദേശികളുടെ കടന്നു കയറ്റത്തിനെതിരെ സര്‍ക്കാര്‍ ത്രിപുരയില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്ന് ത്രിപുരയിലെ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...