Thursday, April 25, 2024 2:20 am

അണിനിരക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം : കുടുംബശ്രീ നവജ്യോതി രംഗശ്രീ കലാജാഥയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക്  അടൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും വികസനങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട് കരിവള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച സംഗീതശില്‍പ്പം, റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച കേരളവര്‍ത്തമാനം നാടകം എന്നിവ അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ അവതരിപ്പിച്ചാണ് കലാജാഥയ്ക്ക് തുടക്കം കുറിച്ചത്. നിപ്പയേയും കൊറോണയേയും ഫലപ്രദമായി പ്രതിരോധിച്ചതുവഴി സംസ്ഥാനം കൈവരിച്ച മുന്നേറ്റം, വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ സന്ദേശമാണ് കലാജാഥയിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നത്.

ഉഷ തോമസ്, സുധ സുരേന്ദ്രന്‍, ഷേര്‍ളി ഷൈജു, ടി.പി ഹേമലത, അംബിക അനില്‍, ആര്‍.അമ്മുപ്രിയ, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്‍, എം.ജെ ഏലിക്കുട്ടി, എ.ഡി പൊന്നമ്മ, അംബിക രാജന്‍ അടൂര്‍ എന്നിവരാണ് കലാജാഥയില്‍ അണിനിരക്കുന്നത്. അടൂര്‍, പഴകുളം, കടമ്പനാട്, ഏനാത്ത്, കൊടുമണ്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച കലാജാഥ പര്യടനം നടത്തി. 26ന് :- പന്തളം (9.30), ഇലവുംതിട്ട (11.30), കോഴഞ്ചേരി (1.30), മല്ലപ്പള്ളി (3.30), എഴുമറ്റൂര്‍ (5.30), 27ന് :- റാന്നി (9.30), വെച്ചൂച്ചിറ (11.30), നാറാണംമൂഴി (1.30), പെരുനാട് (3.30), വടശേരിക്കര (5.30), 28ന് മലയാലപ്പുഴ (9.30), കലഞ്ഞൂര്‍ (11.30), കോന്നി (1.30), പ്രമാടം (3.30), പത്തനംതിട്ട (5.30) എന്നിവിടങ്ങളിലുമായാണ് കലാജാഥ പര്യടനം. ജില്ലയില്‍ ആകെ 20 സ്ഥലങ്ങളിലാണ് കലാജാഥയുടെ ഭാഗമായി പരിപാടി അവതരിപ്പിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....