എൻആർഇജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കി ഉയർത്തുക, കൂലി കുടിശിഖ അടിയന്തിരമായി തൊഴിലാളികൾക്ക് നൽകുക, തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കുക, പ്രെട്രോളിയം ഉൽപ്പനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, എന്നീ ആവശ്യങ്ങളുമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ജില്ലാ പ്രസിഡൻ്റെ ഭദ്രകുമാരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി സിന്ധു അധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ എം മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കോന്നി വിജയകുമാർ, പ്രമോദ് എസ് ചന്ദ്രൻ, കെ പ്രകാശ് കുമാർ, കെ പി ശിവദാസ്, സതി എസ് കുമാർ, ലിജശിവ പ്രകാശ്, രാജി സി ബാബു, ഉദയകുമാർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...