വാനുവാട്ട് : കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകാന്‍ പോകുമ്പോള്‍ ഇതുവരെ രോഗം പിടിപെടാതെ സുരക്ഷിതമായി നിന്ന രാജ്യങ്ങളിലേക്കും പടരുന്നു. കഴിഞ്ഞ ബുധനാഴ്ച പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി. ഇതിനുപുറമെ, മാര്‍ഷല്‍ ദ്വീപ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണ പോസിറ്റീവ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഒരു കപ്പലില്‍ യാത്ര ചെയ്ത സമോവ ദ്വീപ് നിവാസിയായ ഒരാളെ ക്വാറന്റൈനിലാക്കി. പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപു രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ്. യു.എസില്‍ നിന്ന് മടങ്ങിയെത്തിയ 23 കാരനായ യുവാവ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി വാനുവാട്ടു ആരോഗ്യ വകുപ്പ് അറിയിച്ചു.