ബീഹാറില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബീഹാറില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. തിരഞ്ഞെടുപ്പിന് ശേഷമുള്ള മുഴുവന്‍ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ജനതാദള്‍ (യു) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. എന്‍ ഡി എ യോഗത്തിനു ശേഷം ബി ജെ പിയുടെ നിയമസഭാ കക്ഷി യോഗവും വിളിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ അറിയിച്ചു.

243 അംഗ സഭയില്‍ 43 സീറ്റുകള്‍ മാത്രമാണ് ജെ ഡി (യു)വിന് നേടാനായത്. എന്‍ ഡി എയിലെ സഖ്യ കക്ഷിയായ ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചു. മൊത്തം 125 സീറ്റുകളാണ് എന്‍ ഡി എക്ക് അനുകൂലമായത്. 31കാരനായ തേജസ്വി യാദവ് നയിച്ച ആര്‍ ജെ ഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 110 സീറ്റാണ് പ്രതിപക്ഷ സഖ്യം നേടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മുന്നണിയോഗം ഈ മാസം...

ബാങ്ക് മാനേജരുടെ കരണത്തടിച്ചു ; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ് എടുത്ത് പോലീസ്

0
ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ...