ആദ്യദിനം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹാജരായത് 82.77% വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91% പേരും സ്‌കൂളുകളില്‍ ഹാജരായി.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത് 93%, പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍ നില, 51.9%. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍ നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്, 88.54%. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്, 72.28%.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജര്‍നിലയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും മന്ത്രി വി.ശിവന്‍കുട്ടി നന്ദി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...